തിരുവനന്തപുരം : 90 -ാംമത് ശിവഗിരി തീർത്ഥാടന മഹോത്സവത്തോടനുബന്ധിച്ച് ചെമ്പഴന്തി ഗുരുകുലത്തിൽ നിന്ന് ശ്രീനാരായണ സേവാ സംഘത്തിന്റെ നേതൃത്വത്തിൽ തീർത്ഥാടന പദയാത്ര നടത്തുന്നു. 30 ന് രാവിലെ 6 ന് ആരംഭിക്കുന്ന പദയാത്ര കാട്ടായിക്കോണം, പോത്തൻകോട്, വാവറമ്പലം, തോന്നയ്ക്കൽ ആശാൻ സ്മാരകം, കോരാണി, ആറ്റിങ്ങൽ, കീഴാറ്റിങ്ങൽ, കവലയൂർ, ചെറുന്നിയൂർ വഴി അന്നേദിവസം രാത്രി 9 ന് മഹാസമാധിയിലെത്തി പ്രണമിക്കും. പദയാത്രയിൽ പങ്കെടുക്കുന്നവർക്കുള്ള പീതാംബരദീക്ഷ ഡിസം.20 ന് രാവിലെ 9 ന് ഗുരുകുലത്തിൽ നൽകും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ടി.കെ. സുകുമാരൻ (പ്രസിഡന്റ്), കെ.ആർ. വേണുഗോപാലൻ (സെക്രട്ടറി) എന്നിവരുമായി ബന്ധപ്പെടുക. ഫോൺ : 9446179098, 9633794765.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |