ആറ്റിങ്ങൽ: പ്ലസ്ടു തുല്യതാ പരീക്ഷയിൽ 65കാരി ജില്ലാതലത്തിൽ ഒന്നാമത്. ആറ്റിങ്ങൽ നഗരസഭ സാക്ഷരതാമിഷന്റെ പ്ലസ്ടു തുല്യതാ പഠിതാവ് അനിതകുമാരിയാണ് ജില്ലാതലത്തിൽ എല്ലാവിഷയത്തിനും എപ്ലസ് വാങ്ങി ഒന്നാം സ്ഥാനത്തെത്തിയത്. സംസ്ഥാനതലത്തിൽ ഇവർ അഞ്ചാം സ്ഥാനത്തിനും അർഹയായി. ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന വിജയോത്സവത്തിൽ അനിതകുമാരിയെ ചെയർപേഴ്സൺ എസ്.കുമാരി അനുമോദിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ ടീച്ചർ,കൗൺസിലർ സതി,നോഡൽ പ്രേരക് മിനിരേഖ,അദ്ധ്യാപകരായ സുജ,രതീഷ്,മുഹമ്മദ് ഷാഫി,ജയറാണി,ദിവ്യ,ആര്യ തുടങ്ങിയവർ പങ്കെടുത്തു. കഥാപ്രസംഗ പരിശീലന കോഴ്സിലും സംസ്ഥാനതല ജേതാവായിരുന്നു വേലാൻകോണം സൗപർണികയിൽ അനിതകുമാരി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |