ചാത്തന്നൂർ: ഉത്സവം കാണാൻ പോയി തിരികെ വന്ന യുവാവിനെ ബിയർകുപ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ആളെ ചാത്തന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. ചാത്തന്നൂർ കോയിപ്പാട് രാജീവ് ഗാന്ധി കോളനി പ്രിയങ്ക ഭവനിൽ മമ്മു സലി എന്ന് വിളിക്കുന്ന വിഷ്ണുവാണ് (31) പൊലീസ് പിടിയിലായത്.
കാരം കോട് പ്രസാദ് ഭവനിൽ അനൂപിനെയാണ്(28) കൊലപ്പെടുത്താൻ ശ്രമിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 10.45ഓടെ അനൂപും കൂട്ടുകാരും കൂടി ഉളിയനാട് അപ്പുപ്പൻ കാവിലെ ഉത്സവം കഴിഞ്ഞ് വീട്ടിലേയ്ക്ക് പോകുന്ന വഴി കിണറ് മുക്കിന് സമീപമുളള കല്ലുമലയിൽ വച്ച് പ്രതി അസഭ്യം വിളിക്കുകയും കൈയ്യിൽ കരുതിയിരുന്ന ബിയർ കുപ്പി കൊണ്ട് അനൂപിന്റെ തലയിൽ ആഞ്ഞടിക്കുകയുമായിരുന്നു.
അനൂപിന്റെ അനുജൻ പ്രതിക്കെതിരെ ചാത്തന്നൂർ പൊലീസിൽ മുമ്പ് പരാതി നല്കിയതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. കൊട്ടിയം, ചാത്തന്നൂർ പോലീസ് സ്റ്റേഷനുകളിൽ കൊലപാതകം ഉൾപ്പെടെയുള്ള കേസുകളിലെ പ്രതിയാണിയാൾ. കഞ്ചാവ് കേസിൽ ജയിലിലായിരുന്ന ഇയാൾ ഇയിടെയാണ് ജാമ്യത്തിലിറങ്ങിയത്.ചാത്തന്നൂർ പൊലീസ് ഇൻസ്‌പെക്ടർ ശിവകുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |