കോഴിക്കോട്: പുരാവസ്തു മോഷ്ടിച്ചു വിറ്റതിന് മലപ്പുറം സ്വദേശിയെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വാഴൂർ സ്വദേശി വാനംകൂഴിപറ രാഹുലാണ് കസ്റ്റഡിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ച മുതലക്കുളത്ത് പുരാവസ്തുക്കൾ വിൽപ്പന നടത്തുന്ന കല്ലായി സ്വദേശി അബ്‌ദുറഹ്‌മാന്റെ കട കുത്തിത്തുറന്ന് 40,000 രൂപ വില വരുന്ന വസ്‌തുക്കൾ കടത്തിക്കൊണ്ട് പോകുകയായിരുന്നു.
മുതലുകൾ വടകരയിലെ ഒരു കടയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കൊപ്പം മറ്റ് രണ്ട് പ്രതികൾ കൂടി പിടിയിലാകാനുണ്ട്. അബ്‌ദുറഹ്‌മാന്റെ ഉന്തുവണ്ടി മൂന്നുപേരും ചേർന്ന് തള്ളിക്കൊണ്ടുപോയി മുതലക്കുളം മൈതാനിയിൽ വെച്ച് കുത്തിത്തുറക്കുകയായിരുന്നു. കേസെടുത്ത് അനേഷണം നടത്തിയ പൊലീസ് അന്നു തന്നെ പ്രതിയെ തിരിച്ചറിയുകയും രണ്ടാംനാളിൽ അറസ്റ്റ് ചെയ്യുകയുമായിരുന്നു.എ.സി.പി സൗത്ത് ബിജുരാജ്, കസബ പൊലീസ് ഇൻസ്പെക്ടർ എൻ.പ്രജീഷ്,എസ്.ഐ നിഷാദ്,എ.എസ്.ഐ സന്തോഷ് കുമാർ ,എസ്.സി.പി.ഒ രതീഷ്,സി.പി.ഒ വിഷ്ണുപ്രഭ എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി. പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |