തിരുവനന്തപുരം: അഖില കേരള നായിഡു സമുദായ സഭാ വാർഷികവും ഒാൾ ഇന്ത്യ നായിഡു പ്രതിനിധി സമ്മേളനവും 22ന് രാവിലെ 10ന് പാളയം അയ്യങ്കാളി ഹാളിൽ നടക്കും. മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും. ഒ.ബി.സി മോർച്ച ദേശീയ പ്രസിഡന്റ് ഡോ.കെ.ലക്ഷ്മൺ എം.പി, വി.കെ.പ്രശാന്ത് എം.എൽ.എ, ബി.ജെ.പിയുടെ കേരളത്തിലെ പ്രഭാരി പ്രകാശ് ജാവദേക്കർ, വി.എസ്.ശിവകുമാർ എന്നിവർ മുഖ്യാതിഥികളാവും. എം.ബി.സി.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്.കുട്ടപ്പൻ ചെട്ടിയാർ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാനത്ത് നായിഡു സമുദായത്തിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഒ.ഇ.സി സംവരണവും തൊഴിലിനായി കേന്ദ്രത്തിൽ ഒ.ബി.സി സംവരണവും അടിയന്തരമായി നൽകണമെന്ന് സംസ്ഥാന പ്രസിഡന്റ് എസ്.ഗണേഷ് കുമാർ നായിഡു പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |