തിരുവനന്തപുരം:ട്രിവാൻഡ്രം ബോഡി ബിൽഡിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ
സംഘടിപ്പിക്കുന്ന ശരീരസൗന്ദര്യ മത്സരം ഫെബ്രുവരി 11ന് വൈകിട്ട് 5.30ന് സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ ബോഡി ബിൽഡിംഗ് ഫെഡറേഷൻ പ്രസിഡന്റും അർജുന അവാർഡ് ജേതാവുമായ ടി.വി പോളി ഉദ്ഘാടനം ചെയ്യും.രാവിലെ 9ന് ആരംഭിക്കുന്ന മത്സരത്തിൽ 120 ക്ളബുകളിലെ 300ഓളം മത്സരാർത്ഥികൾ പങ്കെടുക്കും.ടി.ബി.ബി.എ പ്രസിഡന്റ് സുധാകരൻ എസ്. അദ്ധ്യക്ഷത വഹിക്കും. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എസ്.എസ് സുധീർ, 2023ലെ മിസ് യൂണിവേഴ്സ് വെള്ളിമെഡൽ ജേതാവ് സുരേഷ് കുമാർ,മുൻ മിസ് ഇന്ത്യ കെ.ആനന്ദൻ,ജി.വി.രാജ പുരസ്കാര ജേതാവ് എം.കെ കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |