SignIn
Kerala Kaumudi Online
Friday, 19 April 2024 12.35 AM IST

ബ്യൂട്ടിപാർലർ ഓണേഴ്‌സ് സമിതി സംസ്ഥാന സമ്മേളനം

beautyparlou

തൃശൂർ : കേരളത്തിലെ ബ്യൂട്ടിപാർലർ ഉടമകളുടെ സംഘടനയായ ബ്യൂട്ടിപാർലർ ഓണേഴ്‌സ് സമിതിയുടെ സംസ്ഥാന സമ്മേളനം 14 ന് രാവിലെ 10ന് തൃശൂർ പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസ് ഹാളിൽ നടക്കും.സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ അഫിലിയേറ്റഡ് സംഘടനയായ ബ്യൂട്ടിപാർലർ ഓണേഴ്‌സ് സമിതിയുടെ സമ്മേളനം വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി.സതീദേവി ഉദ്ഘാടനം ചെയ്യും. 300 ഓളം പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് വി.കെ.സി.മമ്മദ്‌കോയ, സെക്രട്ടറി ഇ.എസ്.ബിജു, ട്രഷറർ എസ്.ദിനേശ്, ജോയിന്റ് സെക്രട്ടറി ബിന്നി ഇമ്മട്ടി എന്നിവർ മുഖ്യാതിഥികളാകും. വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി ബിന്നി ഇമ്മട്ടി, ബ്യൂട്ടിപാർലർ ഓണേഴ്‌സ് സമിതി സംസ്ഥാന പ്രസിഡന്റ് സീനത്ത് ഇസ്മയിൽ, മിൽട്ടൺ ജെ.തലക്കോട്ടൂർ, നിമി പ്രസാദ്, ബിന്ദു സജി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, BEAUTY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.