തൃശൂർ: ക്ഷീര സംഗമത്തിന്റെ ഭാഗമായി നേരറിയാൻ മാദ്ധ്യമ ശിൽപ്പശാല മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. മന്ത്രി ജെ.ചിഞ്ചുറാണി അദ്ധ്യക്ഷയായി. ദൂരദർശൻ മുൻ പ്രോഗ്രാം ഹെഡ് ബൈജു ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. വെറ്ററിനറി സർവകലാശാല രജിസ്ട്രാർ ഡോ.പി.സുധീർബാബു മോഡറേറ്ററായി. ഡോ.കെ.അനിൽകുമാർ, ഡോ.വൃന്ദ മേനോൻ, ഡോ.വർഗ്ഗീസ് കുര്യൻ, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡയറി ആൻഡ് ഫുഡ് ടെക്നോളജി അസിസ്റ്റന്റ് പ്രൊഫസർ കെ.ബി ദിവ്യ, കോളേജ് ഒഫ് എവിയൻ സയൻസ് ആൻഡ് മാനേജ്മെന്റ് അസിസ്റ്റന്റ് പ്രൊഫസർ ഡോ.എസ്.ഹരികൃഷ്ണൻ, കർഷകശ്രീ ഓൺലൈൻ സബ് എഡിറ്റർ ഐബിൻ ജോസഫ്, രാജു റാഫേൽ തുടങ്ങിയവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. പ്രസ് ക്ലബ് സെക്രട്ടറി പോൾ മാത്യു, അഞ്ജുരാജ്, റിസിയ, മീഡിയ ആൻഡ് പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ പ്രദീപ്കുമാർ, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ രജിത തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |