SignIn
Kerala Kaumudi Online
Wednesday, 17 April 2024 12.45 AM IST

ഏകാദശിക്ക് വില്വാദ്രിനാഥ ദർശനത്തിനെത്തിയത് ആയിരങ്ങൾ

kumfare

തിരുവില്വാമല : ഏകാദശിവ്രതം നോറ്റ് വില്വാദ്രിനാഥനെ വണങ്ങി ദർശനപുണ്യം നേടാൻ ആയിരങ്ങൾ. ദർശനത്തിനായി ഇന്നലെ എല്ലാ സമയവും നട തുറന്നിരുന്നു. കാലത്ത് നിർമാല്യ ദർശനത്തിന് ശേഷം നങ്ങ്യാർകൂത്തോടെ ഏകാദശി ഉത്സവത്തിന് തുടക്കമായി. സംഗീതജ്ഞർ നയിക്കുന്ന ത്യാഗരാജ പഞ്ചരത്‌ന കീർത്തനാലാപനവും നൃത്തനൃത്യങ്ങൾ, തിരുവാതിരക്കളി, സംഗീത കച്ചേരി, ഭക്തി സംഗീതസന്ധ്യ, തായമ്പക, ഇരട്ട തായമ്പക, ശീവേലി എഴുന്നള്ളിപ്പ്, മേളം, പഞ്ചവാദ്യം, നാദസ്വരം, വിളക്കാചാരം എന്നിവയും നടന്നു. ക്ഷേത്രത്തിൽ നടന്ന കുംഭാരസേവയ്ക്കും ഗവാള പൂജയ്ക്കും വിശ്വാസികളുടെ വമ്പിച്ച തിരക്കായിരുന്നു. ഇന്ന് രാവിലെ 10ന് ദ്വാദശിയൂട്ടോടെയാണ് സമാപിക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, VILWADRI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.