തൃശൂർ: ബിനി ടൂറിസ്റ്റ് ഹോം അനധികൃതമായി പൊളിക്കുകയും വിലകൂടിയ വസ്തുക്കൾ കടത്തിക്കൊണ്ടുപോവുകയും ചെയ്ത കരാറുകാരൻ ജെനീഷ് ഷംസുദ്ദീനെ അറസ്റ്റ് ചെയ്യാത്തതിന് പിന്നിൽ സി.പി.എം സമ്മർദ്ദമാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്‌കുമാർ ആരോപിച്ചു. ബി.ജെ.പി നൽകിയ പരാതികളിൽ കോടതി റിപ്പോർട്ട് ചോദിച്ചപ്പോഴാണ് നിൽക്കക്കള്ളിയില്ലാതെ ടൂറിസ്റ്റ് ഹോം പൊളിച്ചതിലെ മുഖ്യസൂത്രധാരനായ കോർപറേഷൻ സെക്രട്ടറിയെ ഒഴിവാക്കി കരാറുകാരനെതിരെ മാത്രം പൊതുമുതൽ നശിപ്പിച്ചതിന് ജാമ്യമില്ലാത്ത വകുപ്പുകൾ പ്രകാരം കേസ് എടുത്തത്. എന്നാൽ കേസ് എടുത്ത് രണ്ടാഴ്ചയായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാനോ കേസ് കാര്യക്ഷമമായി അന്വേഷിക്കാനോ പൊലീസ് തയ്യാറാകുന്നില്ലെന്നും അനീഷ്‌കുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |