തൃശൂർ: മാർച്ച് 26, 27, 28 തീയതികളിൽ തൃശൂർ റീജ്യണൽ തിയേറ്ററിൽ നടക്കുന്ന കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാസമ്മേളനത്തോട് അനുബന്ധിച്ച് തൃശൂർ സ്‌പോർട്‌സ് കൗൺസിൽ മിനി ഹാളിൽ നടന്ന സംഘാടകസമിതി രൂപീകരണം കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ.കണ്ണൻ ഉദ്ഘാടനം ചെയ്തു. സമിതി ജില്ലാ പ്രസിഡന്റ് ബാബു ആന്റണി അദ്ധ്യക്ഷനായി. കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. ഷാജൻ, സമിതി ജില്ലാ സെക്രട്ടറി മിൽട്ടൺ ജെ. തലക്കോട്ടൂർ, സമിതി ഭാരവാഹികളായ ബിന്നി ഇമ്മട്ടി, കെ.എം. ലെനിൻ, ജോയ് പ്ലാശ്ശേരി, അഡ്വ. കെ.ആർ. അജിത് ബാബു, ബിന്ദു സജി, എം.എം. ഷൗക്കത്തലി, ജോസ് തെക്കേത്തല, കെ. കേശവദാസ്, വിജയ് ഹരി തുടങ്ങിയവർ സംസാരിച്ചു. 501 അംഗ സംഘാടകസമിതി രൂപീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |