തൃശൂർ: ജില്ലയിൽ വനിതാഹോംഗാർഡുകളെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. പത്താംതരം പാസ്സായ, നല്ല ശാരീരിക ക്ഷമതയുള്ള സൈനിക, അർദ്ധസൈനിക വിഭാഗങ്ങളിൽ നിന്നും പൊലീസ്, ഫയർ സർവീസ്, എക്‌സൈസ്,ഫോറസ്റ്റ്, ജയിൽ സർവീസുകളിൽനിന്നും റിട്ടയർ ചെയ്തവരാകണം. നിർദ്ദിഷ്ട യോഗ്യതയുള്ളവരുടെ അഭാവത്തിൽ ഏഴാംതരം പാസായവരെയും പരിഗണിക്കും. അപേക്ഷകർ 35നും 58നും ഇടയിലുള്ളവർ ആയിരിക്കണം. അപേക്ഷകർ ശാരീരിക ക്ഷമത പരീക്ഷകൾ വിജയിക്കണം. പ്രതിദിനം 780 രൂപയാണ് വേതനം.
നിർദ്ദിഷ്ട അപേക്ഷാഫോം പൂരിപ്പിച്ച് ജില്ലയിലെ ഫയർ ആൻഡ് റെസ്‌ക്യൂ സെർവിസസ് ജില്ലാ ഫയർ ഓഫീസർക്ക് നൽകേണ്ടതാണ്. അപേക്ഷാഫോറത്തിന്റെ മാതൃക തൃശൂർ ജില്ലാ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ്, ജില്ലാ ഫയർ ഓഫീസിൽ പ്രവൃത്തിദിവസങ്ങളിൽ രാവിലെ 10 മുതൽ 5വരെ ലഭ്യമാണ്. അവസാന തീയതി മാർച്ച് 7. പ്രവൃത്തിദിവസങ്ങളിൽ രാവിലെ 10 മുതൽ 5 വരെ ജില്ലാ ഫയർ ഓഫീസിൽ അപേക്ഷ സമർപ്പിക്കാം.ഫോൺ: 0487 2420183.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |