അതിരപ്പിള്ളി: ചാലക്കുടിപ്പുഴയിലെ വെറ്റിലപ്പാറ പാലത്തിനടിയിൽ പ്രത്യക്ഷപ്പെട്ട തേനീച്ചക്കൂടുകൾ ഭീഷണിയാകുന്നു. പാലത്തിന് കിഴക്ക്് അടിഭാഗത്താണ് ഏറെ വലിപ്പമുള്ള കൂടുകളുള്ളത്. ഇരുകൂടുകളും തൊട്ടടുത്തുതന്നെ തൂങ്ങിക്കിടക്കുന്നു. ആയിരക്കണക്കിന് തേനീച്ചകൾ ഇവിടെ പകൽ നേരങ്ങളിൽ പറന്നു വട്ടമിടുകയാണ്. നാട്ടുകാർക്ക് മാത്രമല്ല, വിനോദ യാത്രികർക്കും ഇത് ഭീഷണിയാണ്. പുഴയിൽ കുളിക്കാനിറങ്ങിയ ആളുകളെ പലഘട്ടങ്ങളിലും തേനീച്ച ആക്രമിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്ക് പ്രസ്തുത പാലം കടന്നുവേണം അതിരപ്പിള്ളിയിലെത്താൻ. പകൃതി രമണീയമായ പുഴയുടെ കാഴ്ച ആസ്വദിക്കാനായി പാലത്തിൽ തമ്പടിക്കുന്നത് ആളുകളുടെ സ്ഥിരം വിനോദവുമാണ്. ചാലക്കുടി റോഡിൽ കൂടി വരുന്നവരുടെയും ഇഷ്ടകേന്ദ്രമാണ് വെറ്റിലപ്പാറ പാലം പരിസരം. അതിരപ്പിള്ളി പൊലീസ് വിവരം വനപാലകരെ അറിയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |