തൃശൂർ: തൃശൂർ ജില്ലയിലെ സിമന്റ് ഉത്പന്ന നിർമ്മാണ മേഖലയിൽ അസംസ്‌കൃത വസ്തുക്കളുടെ വില വർദ്ധനവിൽ സംസ്ഥാന സർക്കാർ ഇടപെട്ട് നിയന്ത്രിക്കണമെന്ന് സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി ബിന്നി ഇമ്മട്ടി. സിമന്റ് പ്രൊഡക്ട്‌സ് ഓണേഴ്‌സ് സമിതി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിമന്റ് പ്രൊഡക്ട്‌സ് ഓണേഴ്‌സ് സമിതി ജില്ലാ പ്രസിഡന്റ് പി.ടി.ഡേവിഡ് അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം.ലെനിൻ മുഖ്യാതിഥിയായി. സമിതി ജില്ലാ പ്രസിഡന്റ് ബാബു ആന്റണി വ്യാപാരി മിത്ര പദ്ധതി അവതരിപ്പിച്ചു. മിൽട്ടൺ ജെ.തലക്കോട്ടൂർ, രാജൻ ഡയമണ്ട്, ബാബു അക്കരക്കാരൻ, ഷിന്റോ റാഫേൽ, മുരളി ഇത്തിപറമ്പിൽ, മുജീബ് റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: പി.ടി.ഡേവിഡ് (പ്രസിഡന്റ് ), ഷിന്റോ റാഫേൽ (സെക്രട്ടറി), മുരളീ ഇത്തിപറമ്പിൽ (ട്രഷറർ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |