തൃശൂർ: തളിക്കുളം വികാസ് ട്രസ്റ്റിന്റെ സ്ഥാപക ഡയറക്ടറും, സാമൂഹിക സാംസ്‌കാരിക മേഖലകളിലെ മുൻനിര പ്രവർത്തകനുമായിരുന്ന ടി.ആർ.ചന്ദ്രദത്തിന്റെ സ്മരണാർത്ഥം വികാസ് ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്‌കാരം എറണാകുളം ജില്ലയിലെ തുരുത്തിക്കര റൂറൽ സയൻസ് ആൻഡ് ടെക്‌നോളജി സെന്ററിന്.
ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങിയതാണ് അവാർഡ്. വികസനോന്മുഖമായ സാമൂഹിക പ്രവർത്തനത്തിനുള്ള അംഗീകാരവും പ്രചോദനവും ലക്ഷ്യമാക്കിയുള്ളതാണ് അവാർഡ്. നാളെ രാവിലെ 9.30ന് തുരുത്തിക്കര ഫാ.കുര്യാക്കോസ് മെമ്മോറിയൽ പാരിഷ് ഹാളിൽ മുൻ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് സമ്മാനിക്കും. വികാസ് ട്രസ്റ്റ് ചെയർമാൻ ഡോ.പി.മുഹമ്മദാലി (ഗൾഫാർ), കുസാറ്റ് വൈസ് ചാൻസലർ ഡോ.പി.ജി.ശങ്കരൻ, ഡോ.കാവുമ്പായി ബാലകൃഷ്ണൻ, ചന്ദ്രബാബു, സി.പി.കുഞ്ഞിമുഹമ്മദ് തുടങ്ങിയവർ പ്രസംഗിക്കും. ഊർജ്ജസംരക്ഷണം, ജലസുരക്ഷ, മാലിന്യനിർമാർജ്ജനം, സമഗ്ര പുരയിടക്കൃഷി തുടങ്ങിയ മേഖലകളിലുള്ള പ്രവർത്തനം പരിഗണിച്ചാണ് അവാർഡ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |