തൃശൂർ: റോഡുകളുടെ വീതി കൂട്ടരുതെന്ന് യുവാക്കൾ ആവശ്യപ്പെടുന്ന കാലം വരുമെന്ന് നഗര ഗതാഗത വിദഗ്ദ്ധനും പാലക്കാട് ഐ.ഐ.ടി അസോസിയേറ്റ് പ്രൊഫസറുമായ ഡോ. ബി.കെ. ഭവത്രാതൻ. യുവാക്കളെ പങ്കെടുപ്പിക്കൽ (എൻഗേജിംഗ് യൂത്ത്) എന്ന ആഗോള പാർപ്പിടദിനത്തിന്റെ ഈ വർഷത്തെ ഇതിവൃത്തത്തിൽ ഊന്നി സംഘടിപ്പിച്ച ബിയോണ്ട് സ്‌ക്വയർ ഫീറ്റ് പ്രഭാഷണ പരമ്പരയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു. റോഡുകളുടെ വീതി കൂട്ടുന്നത് പ്രശ്‌നപരിഹാരമല്ല. റോഡുകളുടെ വീതി കൂട്ടുമ്പോൾ സംഭവിക്കുന്നത് വീതി കൂടിയ റോഡ് കണ്ട് അവിടേക്ക് എല്ലാ വാഹനങ്ങളും ഓടിയെത്തുന്നതാണ്. വാണിജ്യ സ്ഥാപനങ്ങളും റിയൽ എസ്‌റ്റേറ്റ് വികസനവും ഡിമാൻഡുമെല്ലാം ആ പ്രദേശത്ത് കേന്ദ്രീകരിക്കും. അതോടെ അവിടെ വീണ്ടും തിരക്കും ഗതാഗതക്കുരുക്കും വർദ്ധിച്ച് എന്തിനാണോ റോഡിന് വീതി കൂട്ടിയത് ആ ഉദ്ദേശ്യം പരാജയപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. വി. സുനിൽ കുമാർ പ്രസംഗിച്ചു. ആഗോള പരിസ്ഥിതി, ജല, പാർപ്പിട ദിനങ്ങളിലാണ് വർഷത്തിലാണ് ബിയോണ്ട് സ്‌ക്വയർ ഫീറ്റ് പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |