
തൃശൂർ: മഹാത്മാഗാന്ധി പെരുവനം ഗ്രാമം സന്ദർശിച്ചതിന്റെ 90-ാം വാർഷികത്തിൽ സന്ദർശനത്തിന് കാരണക്കാരായ വി.ആർ.കൃഷ്ണനെഴുത്തച്ഛനെയും വിരൂപാഷൻ നമ്പൂതിരിയെയും കോൺഗ്രസ് കമ്മിറ്റി അനുസ്മരിച്ചു. എ.സേതുമാധവൻ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് സി.ഒ.ജേക്കബ് മുഖ്യാതിഥിയായി. മണ്ഡലം പ്രസിഡന്റ് പ്രിയൻ പെരിഞ്ചേരി അദ്ധ്യക്ഷനായി. അഞ്ചാംകല്ല് സെൻട്രലിൽ നടന്ന പുഷ്പാർച്ചനയിൽ എ.എ.ജോസ് മുഖ്യപ്രഭാഷണം നടത്തി. വി.ആർ.ജിനീഷ്, എബി അനീഷ്, സി.കെ.നന്ദകുമാർ, കെ.പി.അനൂപ്, എം.ബി.ശ്രീജിത്ത്, എം.ആർ.രാമകൃഷ്ണൻ, രാജൻ നടുവിൽ, മിഥുൻ രാസ്, എം.ആർ.അതുൽ, കെ.പി.സൂരജ്, ജോൺസൺ മുത്തുപീടിക, പ്രീവൻ പോൾ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |