ചാലക്കുടി: ഇൻഡോർ സ്റ്റേഡിയം കോമ്പൗണ്ടിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുഴിച്ചുമൂടുന്ന നഗരസഭ നടപടിയിൽ പ്രതിഷേധിച്ച് സി.പി.എം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. വലിയ തോതിൽ പാസ്റ്റിക്ക് മാലിന്യങ്ങൾ രാത്രിയിൽ എത്തിച്ച് പിന്നീട് മണ്ണിട്ടു മൂടുകയുമാണെന്ന് സമരക്കാർ ചൂണ്ടിക്കാട്ടി. യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് കോസ്‌മോസ് ക്ലബ്ബിന് സമീപം ലോഡ് കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങൾ കുഴിച്ചുമൂടിയ സ്ഥലത്ത് ഇപ്പോൾ ലക്ഷങ്ങൾ ചെലവിട്ട് ബയോ മൈനിംഗ് നടക്കുകയാണ്. ഇതിനിടെയാണ് സ്റ്റേഡിയം കോമ്പൗണ്ടിലും ഇത് ആവർത്തിക്കുന്നതെന്ന് സി.പി.എം ആരോപിച്ചു. ഏരിയാ സെക്രട്ടറി കെ.എസ്.അശോകൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം ടി.പി.ജോണി അദ്ധ്യക്ഷനായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |