മാള: വിമുക്തി പൂപ്പത്തിയും വിമുക്തി സരസ്വതി വിദ്യാലയവും ചേർന്ന് നടത്തിയ ലഹരി വിരുദ്ധ കൺവെൻഷനും റാലിയും പൂപ്പത്തി സരസ്വതി വിദ്യാലയത്തിൽ നടന്നു. ലഹരിക്കെതിരെ ജനകീയ പ്രതിരോധം തീർക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പൂപ്പത്തിയെ പ്രത്യേക മേഖലയാക്കി തിരിച്ച് വിമുക്തി നിരീക്ഷണം ശക്തമാക്കും. പൂപ്പത്തി സരസ്വതി വിദ്യാലയത്തിൽ സംഘടിപ്പിച്ച കൺവെൻഷൻ പൊയ്യ പഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി തോമസ് ഉദ്ഘാടനം ചെയ്തു. വിമുക്തി ചെയർമാൻ എം.ബി.സുരേഷ് അധ്യക്ഷനായി. അസി. എക്‌സൈസ് ഇൻസ്‌പെക്ടർ പി.ബി.ബിനോയ്, ഡോ. സി.പി.ഷാജി എന്നിവർ ക്ലാസെടുത്തു. പ്രിൻസിപ്പൽ ബിന്ദു ശിവദാസ്, സ്‌കൂൾ പ്രസിഡന്റ് രാജൻ നടുമുറി, വിമുക്തി കൺവീനർ പി.വി.അരുൺ എന്നിവർ പ്രസംഗിച്ചു. ഫ്‌ളാഷ് മോബ്, നാടകം എന്നിവ അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |