തൃശൂർ: പച്ചക്കറി ഉത്പാദനത്തിൽ ഇരട്ടി നേട്ടവുമായി വിയ്യൂർ സെൻട്രൽ ജയിൽ. 2023 - 24 വർഷത്തേക്കാൾ കഴിഞ്ഞ സാമ്പത്തിക വർഷം ഇരട്ടി ഉത്പാദനമാണ് പച്ചക്കറിക്കൃഷിയിലൂടെ ഇവർ കൊയ്‌തെടുത്തത്. രാസകീടനാശിനിയില്ലാതെ പൂർണമായും ജൈവവള പ്രയോഗത്തിലൂടെയാണ് കൃഷി. 60 ടൺ പച്ചക്കറി ഉത്പാദിപ്പിച്ച് ജയിൽ അടുക്കളയിൽ ഉപയോഗിച്ചതിലൂടെ 38 ലക്ഷം രൂപയുടെ ചെലവും കുറയ്ക്കാനായി. 1200 അന്തേവാസികളുള്ള ജയിലിൽ പ്രതിമാസം 12 ലക്ഷം രൂപയുടെ പച്ചക്കറികൾ ഹോർട്ടികോർപ് വഴി വാങ്ങിയിരുന്നു. തടവുകാരുടെയും ജീവനക്കാരുടേയും കൂട്ടായ പരിശ്രമത്തിലൂടെയാണ് 40% സ്വയം പര്യാപ്തത കൈവരിക്കാനായതെന്ന് ഇവർ പറയുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷം
ജയിൽ അടുക്കളയിലേക്ക് നൽകിയ പാൽ: 25200 ലിറ്റർ (ഉപഭോഗത്തിന്റെ 70%)
ആട്, മാട്, പന്നി വിൽപ്പന: 5.7 ലക്ഷം രൂപ
കശുഅണ്ടി, പൂക്കൾ, വാഴയില വിൽപ്പന: 1.2 ലക്ഷം രൂപ
കാർഷിക യന്ത്രവത്കരണ ഉപദൗത്യത്തിലൂടെ 34.6 ലക്ഷം രൂപയുടെ ട്രാക്ടർ ഉൾപ്പെടെയുള്ള കാർഷിക യന്ത്രങ്ങൾ സർക്കാർ വിയ്യൂർ ജയിലിലേക്ക് അനുവദിച്ചു. മികച്ച കാർഷിക യന്ത്രങ്ങൾ ലഭിക്കുന്നതോടെ വരും വർഷങ്ങളിൽ കൂടുതൽ ഉത്പാദനം നടത്താനാകും.
അനിൽകുമാർ, ജയിൽ സൂപ്രണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |