തൃശൂർ: പട്ടികജാതി ക്ഷേമ സമിതി (പി.കെ.എസ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കുമായി ആരംഭിക്കുന്ന സൗജന്യ സിവിൽ സർവീസ് അക്കാഡമി ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് കെ. രാധാകൃഷ്ണൻ എം.പി നിർവഹിക്കും. കളക്ടർ അർജുൻ പാണ്ഡ്യൻ മുഖ്യാതിഥിയാകും. ഏഴുമുതൽ ബിരുദം വരെയുള്ള കുട്ടികൾക്കാണ് പരിശീലനം. ഏഴ് മുതൽ പത്താം ക്ലാസ് വരെ ഒരു ബാച്ചും പ്ലസ് വൺ മുതൽ ഡിഗ്രി വരെ മറ്റൊരു ബാച്ചായുമാണ്. ഒരുവർഷം 36 ക്ലാസുകൾ നൽകും. മുൻനിര ഫാക്കൽറ്റികളായ ഫസൽ റഹ്മാൻ ഉൾപ്പെടെയുള്ളവർ പരിശീലനത്തിനു നേതൃത്വം നൽകും. വിവരങ്ങൾക്ക്: 8589043490. വാർത്താസമ്മേളനത്തിൽ എൻ.ബി. സന്തോഷ്, ലെജു കുട്ടൻ, പി.എ. പുരോഷോത്തമൻ, എൻ.കെ. പ്രമോദ്, കെ.വി. രാജേഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |