തൃശൂർ: ആധുനികവത്കരിച്ച കൈരളി, ശ്രീ തിയറ്റർ സമുച്ചയത്തിന്റെ ഉദ്ഘാടനം 27ന് ഉച്ചയ്ക്ക് 12ന് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. ആർ.ജി.ബി ലേസർ പ്രൊജക്ടർ, ന്യൂതന സാങ്കേതിക വിദ്യയിലുള്ള ഡോൾബി അറ്റ്‌മോസ് 64 ചാനൽ, 3 ഡി, സിൽവർ സ്‌ക്രീൻ, ആധുനിക രീതിയിലുള്ള സീറ്റിംഗ്, കപ്പിൾ സീറ്റിംഗ്, ലിഫ്റ്റ് സൗകര്യങ്ങൾ, ഫീഡിംഗ് റൂം ഉൾപ്പെടെ അത്യാധുനിക സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തിയാണ് കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനു കീഴിലുള്ള കൈരളി, ശ്രീ തിയറ്ററുകൾ പ്രദർശനത്തിനൊരുങ്ങുന്നത്. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി രൂപീകരിച്ച സംഘാടകസമിതിയിൽ ജനറൽ കൺവീനറായി കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ എം.ഡി പി.എസ്.പ്രിയദർശനനെ തെരഞ്ഞെടുത്തു. പി.ബാലചന്ദ്രൻ എം.എൽ.എയാണ് ചെയർമാൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |