തൃശൂർ: രാജ്യത്ത് അടിയന്തര സാഹചര്യങ്ങളിൽ യുവാക്കളെ സജ്ജമാക്കുന്നതിന് സിവിൽ ഡിഫൻസ് വളണ്ടിയർ രജിസ്‌ട്രേഷൻ ആരംഭിച്ചു. യുവജനകാര്യ കായിക മന്ത്രാലയം, മേരാ യുവഭാരത് എന്നിവയുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ്. പ്രകൃതിദുരന്തങ്ങൾ, അപകടങ്ങൾ, പൊതു അടിയന്തരാവസ്ഥകൾ, മറ്റ് അപ്രതീക്ഷിത സാഹചര്യങ്ങൾ എന്നിവയിൽ നന്നായി പരിശീലനം ലഭിച്ച, പ്രതികരിക്കുന്ന, പ്രതിരോധശേഷിയുള്ള വളണ്ടിയർ സേനയെ കെട്ടിപ്പടുക്കുകയാണ് ലക്ഷ്യം.
സന്നദ്ധപ്രവർത്തകർ, യൂത്ത് ക്ലബ് പ്രവർത്തകർ, എൻ.എസ്.എസ്, എൻ.സി.സി, നാഷണൽ യൂത്ത് വളണ്ടിയേഴ്‌സ്, എസ്.പി.സി, വിമുക്തഭടന്മാർ എന്നിവർക്ക് പ്രത്യേക പരിഗണന ലഭിക്കും. ദേശീയ സംസ്ഥാന ദുരന്തനിവാരണ ഏജൻസികളുമായി ചേർന്ന് തിരഞ്ഞെടുക്കുന്ന വളണ്ടിയർമാർക്ക് ഒരാഴ്ചത്തെ പരിശീലനം നൽകും. https://mybharat.gov.in എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാം. 18 വയസിന് മുകളിലുള്ളവർക്ക് അപേക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |