പാവറട്ടി : മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തർ എം.പി നയിക്കുന്ന സാഹസ് യാത്രയ്ക്ക് പാവറട്ടി മണ്ഡലം മഹിളാ കോൺഗ്രസ് കമ്മിറ്റി സ്വീകരണം നൽകി. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ധന്യ സിബിൽ അദ്ധ്യക്ഷത വഹിച്ചു. സ്വീകരണ യോഗം എ.ഐ.സി.സി മെമ്പർ അനിൽ അക്കര ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് നേതാക്കളായ നിർമ്മല ടി, സുബൈദ മുഹമദ്, റൂബി ഫ്രാൻസിസ്, മീര ജോസ്, സിന്ധു അനിൽകുമാർ, സുനിത രാജു, കോൺഗ്രസ് നേതാക്കളായ സിജു പാവറട്ടി, സി.ജെ സ്റ്റാൻലി, സലാം വെൻമ്പേനാട്, ആന്റോ ലിജോ, ഒ.ജെ ഷാജൻ, എ.ടി.ആന്റോ മാസ്റ്റർ, ഉമ്മർ സലീം, ജറോം ബാബു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |