ആലപ്പുഴ : ജില്ലാ വുമൺസെൽ അഡ്വൈസറി ബോർഡിന്റെ നേതൃത്വത്തിൽ വഴിച്ചേരി വാർഡിൽ 'അഡാർ' (അവയർനെസ് ഓൺ ഡ്രഗ് അബ്യൂസ് ആൻഡ് റിവൈവിംഗ് ടീം) ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് നടത്തി. സീനിയർ സിവിൽ ജഡ്ജും ജില്ലാ നിയമസേവന അതോറിട്ടി സെക്രട്ടറിയുമായ പ്രമോദ് മുരളി ഉദ്ഘാടനം ചെയ്തു. ജെൻഡർ ബേസ്ഡ് വയലൻസ് മാനേജ്മെന്റ് പ്രോഗ്രാം ജില്ലാ കോർഡിനേറ്റർ നാൻസി ജോസഫ് ക്ലാസ് നയിച്ചു. വാർഡ് കൗൺസിലർ ബിന്ദു തോമസ് അദ്ധ്യക്ഷയായി. ആലപ്പുഴ വനിതാ സെൽ എ.എസ്.ഐമാരായ ലിജി ശ്രീജിത്ത്, മേരി സെബാസ്റ്റ്യൻ, സീനിയർ സി.പി.ഒ സുനിതകുമാരി, വനിതാ അഡ്വൈസറി ബോർഡ് അംഗങ്ങളായ കെ.ഓമന, സിത്താര സിദ്ധകുമാർ, എ.ഡി.എസ് ചെയർപേഴ്സൺ ജോജി സാബു തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |