ചെർപ്പുളശേരി: മികച്ച ഹാസ സാഹിത്യ കൃതിക്ക് കേരള സാഹിത്യ അക്കാഡമി അവാർഡ് നേടിയ ടി.ജി.നിരഞ്ജനെ പി.ടി.ബി സ്മാരക ട്രസ്റ്റിന്റെയും അടയ്ക്കാപുത്തൂർ സെക്കൻഡറി സ്‌കൂൾ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ അനുമോദിച്ചു. പി.കാർത്യായനിക്കുട്ടി അദ്ധ്യക്ഷയായി. പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗം കെ.ശ്രീധരൻ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർമാരായ കെ.പ്രേമ, കെ.സി.ശങ്കരൻ, നഗരസഭ കൗൺസിലർ കെ.മിനി, മുൻ മണ്ണാർക്കാട് ഡി.ഇ.ഒ വേണു പുഞ്ചപ്പാടം, ഒറ്റപ്പാലം താലൂക്ക് ലൈബ്രറി കൗൺസിൽ ജോ.സെക്രട്ടറി കെ.അജിത്കുമാർ മൂന്നൂർക്കോട്, കെ.ടി.ഉണ്ണികൃഷ്ണൻ, എ.എസ്.രാജു, ബിജുമോൻ പന്തിരുകുലം, രാജേഷ് അടക്കാപുത്തൂർ, ഡോ.കെ.അജിത്, വി.ഗോപീകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |