തൃശൂർ: മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കൈവശ ഭൂമിയിലെ അപകടകരമായ മരങ്ങളും മരച്ചില്ലകളും മുറിച്ചു മാറ്റുന്നതിനുള്ള നടപടികൾ അതാത് വകുപ്പ് മേധാവികൾ സ്വീകരിക്കേണ്ടതാണെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർദ്ദേശം നൽകി. സ്വകാര്യവ്യക്തികളുടെയോ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിൽക്കുന്നതും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായിട്ടുള്ളതുമായ അപകടാവസ്ഥയിലുള്ള മരങ്ങൾ, മരച്ചില്ലകൾ എന്നിവ മുറിച്ച് മാറ്റുന്നതിന് നോട്ടീസ് ഉൾപ്പെടെ ബന്ധപ്പെട്ട വ്യക്തികൾക്ക് നൽകി മുറിച്ചു മാറ്റുന്നതിനുള്ള നടപടികൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സ്വീകരിക്കേണ്ടതാണ്. മരച്ചില്ല ഒടിഞ്ഞു വീണോ മരം കടപുഴകി വീണോ അപകടം സംഭവിച്ചാൽ സ്ഥലം ഉടമക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |