ചാവക്കാട്: മൃതദേഹത്തോട് അനാദരവ് എന്ന പേരിൽ ചാവക്കാട് നഗരസഭ ഓഫീസിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് നടപടി അപഹാസ്യമാണെന്ന് ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജപ്രശാന്ത്. പുന്ന ക്ഷേത്ര ഉത്സവത്തിനിടെ ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ട യുവാവിന്റെ ചികിത്സയും മരണവും തുടർന്നുള്ള പോസ്റ്റ്മാർട്ടം നടപടികളും തദ്ദേശ ഭരണവുമായി ബന്ധപ്പെട്ട് വരുന്നതല്ല. പോസ്റ്റ്‌മോർട്ടം ചെയ്യുന്നതിന് താലൂക്ക് ആശുപത്രയിലെ ഡോക്ടർ വിസമ്മതം പ്രകടിപ്പിക്കുകയും മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി അയച്ച വിഷയം ശ്രദ്ധയിൽപ്പെടുകയും ചെയ്തപ്പോൾ ഇക്കാര്യം ജില്ലാ മെഡിക്കൽ ഓഫീസറുടെ ശ്രദ്ധയിൽ കൊണ്ടുവരികയും ഡോക്ടറുടെ ഭാഗത്ത് നിന്നും ഉണ്ടായ വീഴ്ച്ച അന്വേഷിക്കുവാൻ ആവശ്യപ്പെടുകയുമാണ് ഉണ്ടായതെന്ന് ഷീജ പ്രശാന്ത് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |