തൃശൂർ: പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ 82.39 ശതമാനവും വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 75.41 ശതമാനവും വിജയം. ഇത്തവണ 2,829 പേർക്കാണ് എ പ്ലസ്. എ പ്ളസിൽ കഴിഞ്ഞവർഷത്തേക്കാൾ 1078 പേരുടെ കുറവുണ്ട്. പരീക്ഷയെഴുതിയ 31,831 വിദ്യാർത്ഥികളിൽ 26,224 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ തവണ 82.40 ശതമാനമായിരുന്നു വിജയം.
വി.എച്ച്.എസ്.ഇ : 75.41 %
വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ വിഭാഗത്തിൽ ജില്ലയ്ക്ക് 75.41 ശതമാനം വിജയം. കഴിഞ്ഞ വർഷം 77.59 ശതമാനമായിരുന്നു. ഇത്തവണ പരീക്ഷയെഴുതിയ 2192 വിദ്യാർത്ഥികളിൽ 1653 പേർ ഉപരിപഠനത്തിന് യോഗ്യരായി. ഗവ.വി.എച്ച്.എസ്.എസ് (ഡെഫ്) കുന്നംകുളം നൂറു ശതമാനം വിജയം നേടി. ഈ വിഭാഗത്തിൽ ഏറ്റവും കൂടുതൽ എ പ്ലസ് ഗ്രേഡ് നേടിയത് ജില്ലയാണ്.
ഹയർ സെക്കൻഡറി വിഭാഗം
ആകെ 194 സ്‌കൂൾ
പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത് 31,968
പരീക്ഷയെഴുതിയത് 31,831
ഉപരിപഠന യോഗ്യത നേടിയത് 26,224
വിജയശതമാനം 82.39
മുഴുവൻ വിഷയങ്ങളിലും എ പ്ലസ് 2829
ടെക്‌നിക്കൽ
രജിസ്റ്റർ ചെയ്തത് 21
എഴുതിയത് 21
ഉപരിപഠന യോഗ്യത 14
വിജയശതമാനം 66.67
ഓപ്പൺ സ്‌കൂൾ
പരീക്ഷയെഴുതിയത് 1269
ഉപരിപഠന യോഗ്യത നേടിയത് 560
വിജയശതമാനം 44.13
മുഴുവൻ വിഷയങ്ങളിലും എ പ്ലസ് 3
ആർട്ട് ഹയർ സെക്കൻഡറി സ്‌കൂൾ
വിജയ ശതമാനം 80.36
പരീക്ഷയെഴുതിയത് 56
ഉപരിപഠനത്തിന് അർഹരായത് 45
മുഴുവൻ എ പ്ലസ് 2
നൂറ് ശതമാനം നേടിയ സ്‌കൂളുകൾ
ഗവ.മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌കൂൾ വടക്കാഞ്ചേരി, ചേർപ്പ് ലൂർദ്ദ് മാതാ ഇ.എം.എച്ച്.എസ്, കുട്ടനെല്ലൂർ സെന്റ് അഗസ്റ്റ്യൻസ് എച്ച്.എസ്.എസ്, പരിയാരം സെന്റ് ജോർജ് എച്ച്.എസ്.എസ്, ചെന്ത്രാപ്പിന്നി എച്ച്.എസ്.എസ്, കൊരട്ടി ലിറ്റിൽ ഫ്‌ളവർ കോൺവെന്റ് എച്ച്.എസ്.എസ്, ഒല്ലൂർ പടവരാട് ആശാഭവൻ എച്ച്.എസ്.എസ്, ചാലക്കുടി കാർമ്മൽ എച്ച്.എസ്.എസ്, തോട്ടാപ്പ് ഫോക്കസ് ഇ.എം.എച്ച്.എസ്.എസ്, മണ്ണുത്തി ഡോൺ ബോസ്‌കോ, കുഴിക്കാട്ടുശേരി സെന്റ് മേരീസ് എച്ച്.എസ്.എസ്, കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻസ്, ആളൂർ, സീതി സാഹിബ് മെമ്മോറിയൽ സ്‌കൂൾ എച്ച്.എസ്.എസ് അഴീക്കോട്.
നൂറ് ശതമാനം മാർക്ക് നേടിയത്
സയൻസ് : ഗായത്രി (വി.വി. ജി.എച്ച്.എസ് വില്ലടം), അപർണ അജിത് (വിവേകോദയം, തൃശൂർ), എ.ആർ.കൃഷ്ണരാജ് (സെന്റ് ആന്റണീസ് എച്ച്.എസ്.എസ്, മാള).
ഹ്യൂമാനിറ്റിക്‌സ് : ഫദ്‌വ ഫാത്തിമ (എൻ.എച്ച്.എസ്.എസ്, ഇരിങ്ങാലക്കുട)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |