ചാലക്കുടി: വെട്ടുകടവ് പാലത്തിലെ അപ്രോച്ച് റോഡിന്റെ ഇടിഞ്ഞ ഭാഗത്തെ ഗർത്തത്തിൽ കരിങ്കല്ലും മണ്ണും നിറയ്ക്കൽ പൂർത്തിയായി. അടുത്ത ദിവസങ്ങളിലായി കോൺക്രീറ്റ് മിക്‌സിംഗും പിന്നീട് ടാറിംഗ് നടക്കും.
ആഴത്തിൽ മണ്ണ് ഒലിച്ചു പോയതിനാൽ പ്രവൃത്തികൾക്ക് കൂടുതൽ ദിവസങ്ങൾ വേണ്ടിവരുമെന്ന് അറിയിച്ചിരുന്നെങ്കിലും ഉടൻ പൂർത്തിയാക്കാൻ ശ്രമിക്കുന്നുണ്ടെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ അറിയിച്ചു. പാലത്തിന്റെ ചാലക്കുടി ഭാഗത്തെ അപ്രോച്ച് റോഡിന്റെ അവസാന ഭാഗത്ത് നാല് വർഷം മുമ്പ് ചെറിയൊരു കുഴി രൂപപ്പെട്ടിരുന്നു. പിന്നീട് അധികൃതർ മുകൾഭാഗം മാത്രം പൊളിച്ച് നേരിയ ടാറിംഗ് നടത്തി. പിന്നീട് ഇവിടെ വീണ്ടും ഗർത്തം രൂപപ്പെട്ടു. കഴിഞ്ഞ വർഷത്തെ മഴയ്ക്ക് വെള്ളം ഒലിച്ചിറങ്ങി വൻ ഗർത്തം ഉണ്ടാകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |