തൃശൂർ: ഫെഡറേഷൻ ഒഫ് കേരള ഹോട്ടൽസ് അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് നടത്തുന്ന ഒരു വർഷ സൗജന്യ ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായും ഓഫ്‌ലൈനായും അപേക്ഷിക്കാം. ihm.fkha.in എന്ന വെബ്‌സൈറ്റ് വഴി എസ്.എസ്.എൽ.സി, വി.എച്ച്.എസ്.സി അടിസ്ഥാന യോഗ്യതയുള്ളവർക്ക് ജൂലായ് 31 വരെ അപേക്ഷിക്കാം. പരിശീലന കാലത്ത് ട്യൂഷൻഫീ, ഭക്ഷണം, താമസം എന്നിവ സൗജന്യമാണ്. പ്രാക്ടിക്കൽ അടക്കമുള്ള റെഗുലർ ക്ലാസ് തുടങ്ങുമ്പോൾ 4000 രൂപ സ്റ്റെെപന്റ് നൽകും. വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത അപേക്ഷാ ഫോറം പൂരിപ്പിച്ച് യോഗ്യതാ സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതം ഐ.എച്ച്.എം സെന്ററുകളിൽ നേരിട്ട് അപേക്ഷ നൽകാം. ഫോൺ: 8281386600, 7306383129.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |