വടക്കാഞ്ചേരി: വാഴാനി പുഴയിലേക്ക് ഡാം ഷട്ടറുകൾ കൂടി തുറക്കാനുള്ള ജില്ലാ കളക്ടറുടെ ഉത്തരവ് തത്കാലം മാറ്റിവയ്ക്കാനും പുഴയിലെ വെള്ളത്തിന്റെ അളവ് കുറയുന്നതിനനുസരിച്ച് ഷട്ടറുകൾ തുറക്കാനും ധാരണ. ഇന്ന് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ ഷട്ടറുകൾ തുറന്ന് ഡാമിൽ നിന്നും അധികജലം പുറത്തേയ്ക്ക് ഒഴുക്കി റൂൾ കർവ് പാലിക്കുന്നതിനാണ് ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർക്ക് കളക്ടർ നിർദ്ദേശം നൽകിയത്. 62.48 മീറ്റർ സംഭരണശേഷിയുള്ള ഡാമിൽ ഇന്നലെ വൈകിട്ട് 6.30 വരെ ജലത്തിന്റെ അളവ് 50.30 മീറ്റർ മാത്രമാണ്. ഇത് ആകെ സംഭരണശേഷിയുടെ 24 ശതമാനമാണ്. അതുകൊണ്ടുതന്നെ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |