ഗുരുവായൂർ : കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ഗുരുവായൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അന്തരിച്ച കെ.എച്ച്.ആർ.എ ജില്ലാ വൈസ് പ്രസിഡന്റ് സി.എ.ലോകനാഥൻ അനുസ്മരണം നടത്തി. എൻ.കെ.അക്ബർ എം.എൽ.എ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അമ്പാടി ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ്, വൈസ് ചെയർപേഴ്‌സൺ അനീഷ്മ ഷനോജ്, മുൻ എം.എൽ.എ കെ.വി.അബ്ദുൾ ഖാദർ, ജി.കെ.പ്രകാശ്, ശിവജി ഗുരുവായൂർ, ടി.ടി.ശിവദാസൻ, കെ.പി.വിനോദ് , അരവിന്ദൻ പല്ലത്ത് , ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത്, ടി.എൻ.മുരളി, രമേഷ് പുത്തൂർ രവി ചങ്കത്ത്, ജോഫി കുര്യൻ, വി.ആർ.സുകുമാർ, പ്രേംരാജ് ചൂണ്ടലാത്ത് , സി.ഡി.ജോൺസൺ, ലിജിത് തരകൻ, മോഹനകൃഷ്ണൻ ഓടത്ത്, മോഡേൺ ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |