
തൃശൂർ : ശക്തൻ തമ്പുരാൻ ലയൺസ് ക്ലബ് ഭാരവാഹികളായി മോഹനൻ നടോടി (പ്രസിഡന്റ് ), രഘു പണിക്കർ (സെക്രട്ടറി), വി.എം.സിദ്ധകുമാർ (ട്രഷറർ) തെരഞ്ഞെടുത്തു. കുടുംബസംഗമം ഡിസ്ട്രിക്ട് ഗവർണർ ജെയിംസ് വളപ്പില ഉദ് ഘാടനം ചെയ്തു. സഞ്ജു കാട്ടുങ്ങൽ അദ്ധ്യക്ഷനായി. കെ.കെ.സജീവ്കുമാർ, കെ.എം.അഷ്‌റഫ്, എഡിസൺ ഫ്രാൻസ്, അഡ്വ.പ്രവീൺ, സുബ്രഹ്മണ്യൻ പി.ബി, ശ്രീധരൻ നായർ, രഘു പണിക്കർ, കെ.കെ.സജീവ് എന്നിവർ പ്രസംഗിച്ചു. മോഹൻ നടോടി സ്വാഗതവും എൻ.ജി.ബാബുകുമാർ നന്ദിയും പറഞ്ഞു. ജൈവ കർഷക അവാർഡ് നേടിയ പി.എസ്.വിനയനെയും സമൂഹത്തിന് മികച്ച സംഭാവന നൽകിയ വ്യക്തികളെയും ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |