തൃശൂർ: ബി.ഡി.ജെ.എസ് തൃശൂർ നിയോജക മണ്ഡലം ഭാരവാഹികളുടെ യോഗം തൃശൂർ എസ്.എൻ.ഡി.പി. യൂണിയൻ മന്ദിരത്തിൽ ചേർന്നു. പ്രസിഡന്റ് രഘു എരണേഴത്ത് അദ്ധ്യക്ഷനായി. സ്‌പൈസസ് ബോർഡ് ചെയർ പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ട, യോഗം കേന്ദ്രവനിതാസംഘം സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥനെ ചടങ്ങിൽ ആദരിച്ചു. ജില്ലാ സെക്രട്ടറി ഗോപകുമാർ മുഖ്യ പ്രഭാഷണം നടത്തി. കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസിന്റെ പ്രവർത്തനം ഊർജിതമാക്കുന്നതിനായി പ്രവർത്തിക്കുന്നതിന് യോഗം തീരുമാനിച്ചു. സന്തോഷ് പുല്ലഴി മോഹൻദാസ്, കൃഷ്ണൻകുട്ടി , വേലപ്പൻ കുട്ടി, വിജയൻ തുടങ്ങിയവർ പങ്കെടുത്തു. സെക്രട്ടറി ബിനോജ് കുഴുപ്പുള്ളി സ്വാഗതവും വൈസ് പ്രസിഡന്റ് സുധൻ പുളിക്കൽ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |