തൃശൂർ: ജില്ലയിലെ വിവിധ മേഖലകളിലുള്ളവരുടെ കായികക്ഷമതയും ആരോഗ്യകരമായ ശീലങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും പ്രചരണം നടത്തുന്നതിനുമായി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. എൻഡ്യൂറൻസ് അത്‌ലറ്റ്‌സ് ഓഫ് തൃശൂർ റണ്ണിംഗ് ക്ലബ്ബാണ് പാലപ്പിള്ളി ജംഗ്ഷൻ മുതൽ ചിമ്മിനി ഡാം പരിസരത്തേക്കും തിരിച്ചും 12 കിലോമീറ്റർ കൂട്ടയോട്ടം സംഘടിപ്പിച്ചത്.
ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഫ്‌ളാഗ് ഓഫ് ചെയ്തു. നവമാധ്യമങ്ങളിലൂടെ വൈറലായ പാലപ്പിള്ളി മൈതാനവും കളക്ടർ സന്ദർശിച്ചു. 2026 ലെ തൃശൂർ മാരത്തണിന്റെ തീയതിയും വെബ്‌സൈറ്റും കളക്ടർ ലോഞ്ച് ചെയ്തു.
കുട്ടികളോടൊപ്പം ക്രിക്കറ്റ് കളിച്ചതിനുശേഷമാണ് കളക്ടർ മടങ്ങിയത്. വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ്, ടി.ജി അശോകൻ, രാമകൃഷ്ണൻ, റീമോൻ ആന്റണി,സ്വപ്‌ന എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |