ചാലക്കുടി: അസി.എൻജിനീയറുടെ മുറി അടച്ചു പൂട്ടുകയും ഉദ്യോഗസ്ഥയെ അപമാനിക്കുകയും ചെയ്ത നഗരസഭയിലെ ഭരണപക്ഷത്തിന്റെ പ്രവർത്തികൾക്കെതിരെ പ്രതിഷേധവുമായി സർവീസ് സംഘടനകൾ രംഗത്ത്. വിവിധ സംഘനകളുടെ ജില്ലാ നേതൃത്വത്തിന്റെ സംയുക്താഭിമുഖ്യത്തിൽ ടൗണിൽ പ്രകടനം നടത്തി. മുന്നൂറോളം ഉദ്യോഗസ്ഥർ പ്രകടനത്തിൽ പങ്കെടുത്തു. തുടർന്ന് നഗരസഭ ഓഫീസിന് മുന്നിൽ ധർണയും നടത്തി. ലീഫ് പ്രസിഡന്റ് പോൾ ഇടയനാട് അദ്ധ്യക്ഷനായി. ഫില സംസ്ഥാന ജന.സെക്രട്ടറി നെബീൽ വിലംയസൺ, മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു. അസി.എൻജിനീയറുടെ ഭാഗത്ത് വീഴ്ച വന്നിട്ടുണ്ടെങ്കിൽ പരിശോധിച്ച് നടപടിയെടുക്കുന്നതിൽ എതിരല്ലെന്നും എന്നാൽ അകാരണമായി ജോലി തടസപ്പെടുത്തുന്നതും ഓഫീസ് താഴിട്ട് പൂട്ടുന്നതും നഗരസഭ ചെയർമാന്റേയും സെക്രട്ടറിയുടേയും ധിക്കാരമാണെന്നും സമരക്കാർ വ്യക്തമാക്കി.ഇത് അനുവദിക്കില്ലെന്നും പ്രതിഷേധക്കാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |