തൃശൂർ : തൃശൂർ കളക്ടറേറ്റിന് മുന്നിൽ കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ പ്രതിഷേധ ധർണ നടത്തി.
പന്ത്രണ്ടാം ശമ്പള പരിഷ്‌കരണം നൽകാതെയും 18 ശതമാനം ഡി.എ നൽകാതെയും ലീവ് സറണ്ടർ മരവിപ്പിച്ചും ഭരിക്കുന്ന സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചാണ് ധർണ സംഘടിപ്പിച്ചത്.
പ്രതിഷേധ ധർണ കെ.ജി.ഒ.യു സംസ്ഥാന സെക്രട്ടറി ഡോ. ബാബു വർഗീസ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ഡോ.സി.ബി.അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കെ.ജി.ഒ.യു ജില്ല സെക്രട്ടറി ഇ.കെ. സുധീർ, ജില്ല ട്രഷറർ സി.എം. അനീഷ് , ജിഖിൽ ജോസഫ്, പി.ആർ. അനൂപ്, ശരത് മോഹൻ, അനിത പി.എസ്, കെ.വി സുനിത, അരുൺ കുമാർ, രഞ്ജിത്ത്.പി.ഗോപാൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |