ചാലക്കുടി: സർവീസ് റോഡുകളിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടും ഗതാഗതക്കുരുക്കിൽ ശ്വാസം മുട്ടി ദേശീയ പാത. മുരിങ്ങൂർ മുതൽ പൊങ്ങം വരെ നാല് കിലോ മീറ്റർ ദൂരം ഇന്നലെയും ഗതാഗതം സ്തംഭിച്ചു. മണ്ണെടുപ്പും മഴക്കാലവും ചേർന്ന് താറുമാറായ മുരിങ്ങൂരിലാണ് പതിവുപോലെ കൂടുതൽ പ്രശ്‌നങ്ങൾ. മഴയിൽ കുതിർന്ന് റോഡിലെ മണ്ണ് ഒലിച്ചിറങ്ങി ചെളി പുരണ്ട് കിടക്കുന്നതിനാൽ വാഹനങ്ങൾക്ക് വളരെ പതുക്കെ മാത്രമാണ് സഞ്ചരിക്കാൻ കഴിയുന്നത്. ഇതിനിടെ മുരിങ്ങൂർ-പൊങ്ങം സർവീസ് റോഡിൽ ചിലയിടത്ത് വീതി കൂട്ടിയിരുന്നു. എങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. ഈ ഭാഗത്ത് മേലൂരിലൂടെയും പടിഞ്ഞാറെ ഭാഗത്ത് കാടുകുറ്റിയിലൂടെയും ചെറു വാഹനങ്ങളെ തിരിച്ചു വിടുന്നുണ്ട്. എന്നാൽ ഇതൊന്നും ഗതാഗതക്കുരുക്കിന് ആശ്വാസമാകുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |