തൃശൂർ: ലീഡർ കെ. കരുണാകരൻ തുടക്കമിട്ട മഹത്തായ സംരംഭങ്ങളുടെ പേരിൽ തന്നെയാണിന്നും കേരളം മൂന്നോട്ട് പോകുന്നതെന്ന് മുൻ നിയമസഭ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ. കെ. കരുണാകരന്റെ 107-ാം ജന്മവാർഷികദിനത്തിൽ പൂങ്കുന്നം മുരളീ മന്ദിരത്തിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി. പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് അദ്ധ്യക്ഷത വഹിച്ചു. ജോസ് വള്ളൂർ, ടി.വി. ചന്ദ്രമോഹൻ, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, രാജൻ പല്ലൻ, സി.എൻ. ഗോവിന്ദൻകുട്ടി, ജോസ് ചാലിശ്ശേരി, കെ.ബി. ശശികുമാർ,കെ.കെ. ബാബു, അഡ്വ.വി.സുരേഷ് കുമാർ, കെ.വി. ദാസൻ,അഡ്വ. സിജോ കടവിൽ, കെ.എച്ച്. ഉസ്മാൻ ഖാൻ, എം.എസ്. ശിവരാമകൃഷ്ണൻ, കെ.പി. രാധാകൃഷ്ണൻ, ഫ്രാൻസിസ് ചാലിശ്ശേരി, അഡ്വ. ആശിഷ് മൂത്തേടത്ത് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |