തൃശൂർ: നടത്തറ പഞ്ചായത്തിലേക്കും തൃശൂർ നഗരത്തിലെ ഒല്ലൂക്കരയിലേക്കും കുടിവെള്ളം നൽകുന്ന മുളയം ശുദ്ധീകരണശാല ആധുനികവത്കരിക്കുന്നതിനായി ജലജീവൻ മിഷൻ രൂപം നൽകിയ 6.5 കോടിയുടെ പദ്ധതി കാലതാമസമില്ലാതെ പൂർത്തിയാക്കാനുള്ള നടപടികൾ എക്‌സിക്യൂട്ടീവ് എൻജിനീയർ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത. ടി. ജി. പ്രേമചന്ദ്രൻ സമർപ്പിച്ച പരാതിയിലാണ് നടപടി. ജല അതോറിറ്റി എക്‌സിക്യൂട്ടീവ് എൻജിനീയറിൽ നിന്നും കമ്മിഷൻ റിപ്പോർട്ട് വാങ്ങി. മുളയം ശുദ്ധീകരണശാല കാലപഴക്കമുള്ളതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. പുതിയ പദ്ധതിയിൽ 1.5 എം.എൽ.ഡി. ശേഷിയുള്ള ആധുനിക ശുദ്ധീകരണശാലയും ഉൾപ്പെടുന്നുണ്ട്. കോർപ്പറേഷനിൽ 3 എം.എൽ.ഡി. ശേഷിയുള്ള ആധുനിക ശുദ്ധീകരണശാലയും സ്ഥാപിക്കും. കോർപ്പറേഷന് വേണ്ടി 3 എം.എൽ.ഡി. ശേഷിയുള്ള മറ്റൊരു ശുദ്ധീകരണശാല പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |