തൃശൂർ: തോളൂർ പഞ്ചായത്തിൽ പുതിയയതായി നിർമ്മാണം പൂർത്തിയാക്കിയ ഗ്യാസ് ക്രിമിറ്റോറിയം ശാന്തിതീരത്തിന്റെ ഉദ്ഘാടനം 14 ന് വൈകീട്ട് നാലിന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിർവഹിക്കും. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. 91 ലക്ഷം രൂപ ചെലവിലാണ് നിർമ്മാണം. പഞ്ചായത്തിലെ ജനങ്ങൾ മൃതസംസ്‌കാരത്തിനായി നിലവിൽ എളവള്ളി, മുല്ലശ്ശേരി പഞ്ചായത്തുകളുടെ ക്രിമറ്റോറിയങ്ങളാണ് ഉപയോഗപ്പെടുത്തുന്നത്. പഞ്ചായത്ത് പ്ലാൻ ഫണ്ടിനും ശുചിത്വമിഷൻ ഫണ്ടിനും പുറമെ ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് വിഹിതവും ഉപയോഗിച്ചാണ് നിർമ്മാണം. ശാന്തി തീരത്തിൽ വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കാൻ ഭൂജല വകുപ്പിന്റെ സഹകരണത്തോടെ പുതിയ ബോർവെൽ നിർമ്മിച്ചു. ടോയ്‌ലറ്റുകളും പാർക്കിങ്ങ് സൗകര്യവുമുണ്ട്. പഞ്ചായത്ത് നേരിട്ട് നടത്തുന്ന ക്രിമിറ്റോറിയത്തിൽ നാട്ടുക്കാർക്ക് 2,500 രൂപ നൽകി മൃതസംസ്‌കാരം നടത്താം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |