തൃശൂർ: ബെവ്കോ പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ മിനിമം പെൻഷൻ പതിനായിരം രൂപയാക്കണമെന്നാവശ്യപ്പെട്ട് കേരള അബ്കാരി തൊഴിലാളി ക്ഷേമനിധിയുടെ തിരുവനന്തപുരം ആര്യശാലയിലെ കേന്ദ ആസ്ഥാനത്ത് മാർച്ചും ധർണയും സംഘടിപ്പിച്ചു. മുൻ മന്ത്രി വി.എസ്.ശിവകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.ബി.അനിൽകുമാർ അദ്ധ്യക്ഷനായി. വെൽഫെയർ ബോർഡ് അംഗം ബാബു ജോർജ്, വി.ആർ.പ്രതാപൻ, ബെവ്കോ എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളായ എ.ജേക്കബ്, സബീഷ് കുന്നങ്ങോത്ത്, പ്രഹ്‌ളാദൻ വയനാട്, എം.സി.സജീവൻ, എസ്.സൂര്യപ്രകാശ്, ബി.എൻ.ശങ്കർ എന്നിവർ പ്രസംഗിച്ചു. പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.പി.ജോൺ സ്വാഗതവും സെക്രട്ടറി പ്രേമൻ കണ്ണൂർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |