തൃശൂർ: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസും ആകാശവാണി തൃശൂരും സംയുക്തമായി 'സ്‌നേഹ മലയാളം പാടാം പറയാം' എന്ന പേരിൽ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലെ പ്രൈമറി, പ്രീപ്രൈമറി മലയാളം അദ്ധ്യാപകർക്കായി സംഘടിപ്പിച്ച പരിശീലനക്കളരി കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു. ആകാശവാണി, ദൂരദർശൻ പ്രോഗ്രാം ഹെഡ് സി.ആർ. ജയ അദ്ധ്യക്ഷയായി. സംഗീത സംവിധായകൻ ബിജിബാൽ, ഗ്രന്ഥകാരനും അദ്ധ്യാപകനുമായ ഉണ്ണി അമ്മയമ്പലം എന്നിവർ ക്ലാസുകൾ നയിച്ചു. ആകാശവാണി അവതാരകൻ ടി.പി. വിവേക്, ലേൺവെയർ എഡ്യുടെക്ക് ഡയറക്ടർ ജിജു തോമസ്, എ.ഡി.എം: ടി. മുരളി, തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ കെ. കൃഷ്ണകുമാർ, പി.ആർ.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ വി.ആർ. സന്തോഷ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.കെ. വേലായുധൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |