തൃശൂർ: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾക്ക് നേരെ നടന്ന അറസ്റ്റിലൂടെ ബി.ജെ.പിയുടെ തനിനിറം വ്യക്തമായെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്. കന്യാസ്ത്രീകളെ ജയിലിൽ അടച്ച ബി.ജെ.പി സർക്കാരിന്റെ നടപടിക്കെതിരെ ഡി.സി.സി യുടെ ആഹ്വാനപ്രകാരം തൃശൂർ, അയ്യന്തോൾ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന കോൺഗ്രസ് പ്രതഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫ്രാൻസിസ് ചാലശ്ശേരി അദ്ധ്യക്ഷത വഹിച്ചു. എം.പി വിൻസെന്റ്, രാജേന്ദ്രൻ അരങ്ങത്ത്, എ.പ്രസാദ്, കെ.പി. രാധാകൃഷ്ണൻ, കെ. ഗിരീഷ് കുമാർ, ജോൺ ഡാനിയേൽ,ഐ.പി പോൾ, കെ.എച്ച് ഉസ്മാൻ ഖാൻ, ലാലി ജെയിംസ്, ജയപ്രകാശ് പൂവ്വത്തിങ്കൽ സിന്ധു ആന്റോ ചാക്കോള, സുനിത വിനു, റെജി ജോയ്, മേഴ്‌സി അജി, മേഫി ഡെൽസൺ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |