മുളങ്കുന്നത്തുകാവ്: ആരോഗ്യ ശാസ്ത്ര വിദ്യാഭ്യാസ രംഗത്തെ മികവിന് അംഗീകാരമായി തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിന് കേരള യൂണിവേഴ്‌സിറ്റി ഒഫ് ഹെൽത്ത് സയൻസസിന്റെ അക്രഡിറ്റേഷൻ ലഭിച്ചു. യൂണിവേഴ്‌സിറ്റിയുടെ ക്വാളിറ്റി അഷ്വറൻസ് സിസ്റ്റം പ്രകാരം ലഭിക്കുന്ന ഏറ്റവും ഉയർന്ന ഗ്രേഡാണിത്. വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ സർട്ടിഫിക്കറ്റ് കോളേജ് പ്രിൻസിപ്പൽ ഡോ.എൻ.അശോകൻ, വൈസ് പ്രിൻസിപ്പൽ ഡോ. സനൽ കുമാർ, കോ-ഓർഡിനേറ്റർ ഡോ. രവീന്ദ്രൻ എന്നിവർക്ക് സമ്മാനിച്ചു. മെഡിക്കൽ വിദ്യാഭ്യാസം, ഗവേഷണം, ഭരണം എന്നിവയിലെ സ്ഥാപനത്തിന്റെ മികവിനാണ് അംഗീകാരം. ഈ നേട്ടം കോളേജിന്റെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണെന്നും ക്ലിനിക്കൽ വിദ്യാഭ്യാസം, ഗവേഷണം, കമ്മ്യൂണിറ്റി സേവനം എന്നിവയുടെ പുരോഗതിക്ക് വഴിയൊരുക്കുമെന്നും പ്രിൻസിപ്പൽ ഡോ. എൻ. അശോകൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |