തൃശൂർ: കുടുംബശ്രീ തൃശൂർ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ചെണ്ടുമല്ലി കർഷകർക്ക് മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനായി ഏകദിന പരിശീലനം നടത്തി. കാർഷിക സർവകലാശാലാ കമ്മ്യൂണിക്കേഷൻ സെന്റർ മേധാവി ഡോ. ബിനു പി. ബോണി പരിപാടി ഉദ്ഘാടനം ചെയ്തു. ഫ്‌ളോറികൾച്ചർ വിഭാഗത്തിന്റെ അസിസ്റ്റന്റ് പ്രൊഫ. എം.എം. സിമി നേതൃത്വം നൽകി.
ചന്ദനത്തിരി, ഫ്‌ളോറൽ ജെല്ലി, രംഗോലി പൗഡർ തുടങ്ങി വിപണിയിൽ വൻ ഡിമാൻഡുള്ള ഉത്പന്നങ്ങളുടെ നിർമ്മാണമാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയത്. ജില്ലാ മിഷൻ കോഓർഡിനേറ്റർ ഡോ. യു. സലീൽ, കാർഷിക സർവകലാശാല അസിസ്റ്റന്റ് പ്രൊഫ. ഡോ.ഒ. സുലജ, ജില്ലാ മിഷൻ പ്രോഗ്രാം മാനേജർ കെ.എൻ.ദീപ, ബ്ലോക്ക് കോഓർഡിനേറ്റർമാരായ സിനി രാജ്, എം.എ.റിയ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |