തൃശൂർ: തൃശൂരിലെ ചെറുകിട ഇടത്തരം സംരംഭകരെ ഡിജിറ്റൽ പരിവർത്തനത്തിലേക്ക് കൊണ്ടുവരാൻ നേതൃത്വം നൽകിയ നികുതി സേവന വിദഗ്ദ്ധരെ ടാലി സൊല്യൂഷൻസ് ആദരിച്ചു. ജി.എസ്.ടി.പികൾ, അക്കൗണ്ടന്റുമാർ, നികുതി അഭിഭാഷകർ, മറ്റ് പ്രൊഫഷണലുകൾ എന്നിവരിലെ മികച്ച പ്രവർത്തനങ്ങൾ നടത്തിയവരെയാണ് ആദരിച്ചത്. സി.ജി.എസ്.ടി അസിസ്റ്റന്റ് ജോയിന്റ് കമ്മീഷണർ ശശിധരൻ മുഖ്യാതിഥിയായാണ് പരിപാടി നടന്നത്. 15 വർഷത്തിലേറെയായി ഈ മേഖലയിൽ സേവനമനുഷ്ഠിക്കുന്ന അഡ്വ. ഉണ്ണിക്കൃഷ്ണൻ, അഡ്വ. ഷാജു ഡേവിഡ്, നന്ദകുമാർ, പ്രദീപ് കടവിൽ, ഷാജൻ സി.കൂള, അബ്ദുൾ ഷുക്കൂർ എന്നിവരെയും അഞ്ചു വർഷത്തിനുള്ളിൽ പ്രാക്ടീസ് ആരംഭിച്ച് കഴിവു തെളിയിച്ച പ്രജീഷ് കണ്ടേങ്കര, ഷാജു ചരുവിൽ, സുചേത രാമചന്ദ്രൻ എന്നിവരെയും ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |