തൃശൂർ: സംസ്ഥാന സബ് ജൂനിയർ ഗേൾസ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് എറണാകുളത്തെ പരാജയപ്പെടുത്തി തൃശൂർ ജേതാക്കളായി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കണ്ണൂർ കൊല്ലത്തെ മറികടന്ന് മൂന്നാമതെത്തി. ചാമ്പ്യൻഷിപ്പിലെ മികച്ച താരമായി സാവന്തി (തൃശൂർ), പ്രതിരോധ താരമായി നൈന (എറണാകുളം), മികച്ച കീപ്പർ ശ്രീനന്ദ (തൃശൂർ) എന്നിവരെ തെരഞ്ഞെടുത്തു. സമാപന സമ്മേളനത്തിൽ ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി അദ്ധ്യക്ഷനായി. സൗത്ത് ഇന്ത്യൻ വിനോദ് സമ്മാനദാനം നിർവഹിച്ചു. ചവറ ഐ.ആർ.ഇ ജനറൽ മാനേജർ കെ.എസ്.ഭക്തദർശൻ, കൗൺസിൽ നിരീക്ഷകൻ ആർ.ജയകൃഷ്ണൻ, ഡോ.റജിനോൾഡ് വർഗീസ്, കെ.എ.വിജയകുമാർ, പന്മന മഞ്‌ജേഷ്, എ.ഹിജാസ്, ജി.ദ്വാരക മോഹൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |