പാവറട്ടി : ഇംഗ്ലീഷ് കവിതാ സമാഹാരത്തിനുള്ള ഈ വർഷത്തെ ഡോ.സുകുമാർ അഴീക്കോട് തത്ത്വമസി സാഹിത്യ പുരസ്‌കാരം വെങ്കിടങ്ങ് പാടൂർ സ്വദേശിനി കെ.എ.ദർശിനിയുടെ 'പോയംസ് ഒഫ് ഇന്ത്യൻ സ്പ്രിംഗ്' എന്ന കവിതാ സമാഹാരത്തിന് ലഭിച്ചു. കവി എ.ഷറഫുദീന്റെ സഹധർമ്മിണിയാണ് ദർശിനി. 11,111 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. റിട്ട. ജസ്റ്റിസ് കമാൽ പാഷ, ടി.ജി.വിജയകുമാർ, അയ്മനം ജോൺ, ബി.രാമചന്ദ്രൻ നായർ, സിജിത അനിൽ, പ്രസന്നൻ ആനിക്കാട്, സന്തോഷ് പ്ലാശ്ശേരിൽ, ബിജു കുഴുമുള്ളിൽ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. ആഗസ്റ്റ് 9ന് അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരക ഹാളിൽ നടക്കുന്ന തത്ത്വമസി സാഹിത്യോത്സവത്തിൽ പുരസ്‌കാരം സമ്മാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |